Tag: General News

ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് കോടതി

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരികയാണെന്ന് ഹൈക്കോടതി പറഞ്ഞു. നിയമപരമായ പ്രത്യാഘാതങ്ങൾ എന്താണെന്ന് കുട്ടികൾക്ക് അറിയില്ല. വിദ്യാർത്ഥികൾക്കിടയിൽ നിയമ അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമത്തെക്കുറിച്ചും പീഡന കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്നും ഹൈക്കോടതി…

‘കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോ’

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കാന്‍ ഈദി അമീന്റെ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതിന് വിജിലൻസിനെ ഉപയോഗിച്ച് ആളുകളെ തട്ടിക്കൊണ്ടു പോയതിനും, ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിനെ…

കോവിഡ് കൂടുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. 60 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ…

പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ വീടുകള്‍ക്ക് നഷ്ടപരിഹാരം ഉടനെന്ന് മുഖ്യമന്ത്രി

2018ലെ പ്രളയത്തിൽ തകർന്ന ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തരമായി ഫണ്ട് അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നടപടിക്രമങ്ങളിലെ കാലതാമസമാണ് തുക നൽകാൻ വൈകിയതിന് കാരണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സരിത

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ, ഗൂഡാലോചനയുണ്ടെന്ന് സരിത എസ് നായർ. എറണാകുളത്ത് പി സി ജോർജും സ്വപ്നയും സരിത്തും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ…

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം ജൂൺ 15ന് പ്രഖ്യാപിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. മെയ് 15ന് രാവിലെ 11 മണിക്ക് ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 2943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ…

ഏത് അളവിലും മദ്യവിൽപ്പന; അനുമതി പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: വിവാദം ഭയന്ന് മദ്യം, ബിയർ, വൈൻ എന്നിവ ഏത് വലുപ്പത്തിലുള്ള പാക്കറ്റുകളിലും വിൽക്കാൻ നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. നിലവിൽ 180 മില്ലി ലിറ്റർ മുതൽ 3 ലിറ്റർ വരെ പായ്ക്കറ്റ് വലുപ്പത്തിൽ മദ്യം വിൽക്കാൻ അനുവാദമുണ്ട്. എന്നാൽ, മദ്യം,…

സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ

ജാമ്യാപേക്ഷയിൽ തനിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ. മുഖ്യമന്ത്രിക്ക് വേണ്ടിയല്ല സ്വപ്നയെ കാണാൻ പോയതെന്നും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു. പത്രസമ്മേളനത്തിലാണ് ഞാൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട്…

അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രൻ നേരത്തെ കോടതിയിൽ നൽകിയ മൊഴി നിഷേധിച്ചു. പ്രതികൾ മധുവിനെ ആക്രമിക്കുന്നത് കണ്ടതായി ചന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ചന്ദ്രൻ…

സംസ്ഥാനത്ത് ജൂൺ 13 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജൂൺ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ദൃശ്യമല്ലെന്ന കാരണത്താൽ മുൻകരുതൽ സ്വീകരിക്കാതിരിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസ്സായ സ്ഥലത്ത് നിൽക്കുന്നത്…