Tag: General News

ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാകും. അഞ്ച് ലക്ഷത്തിലധികം പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടങ്ങളിലായി അപ്പീൽ…

സ്വപ്‌നയുടെ ആരോപണങ്ങള്‍; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കൊടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ഏറ്റവും പുതിയ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയാണ് ഇതിനുപിന്നിലെ ലക്ഷ്യം. ഇത്തരം ആരോപണങ്ങൾ ഹ്രസ്വകാലം മാത്രമുള്ളതാണെന്നും കോടിയേരി പറഞ്ഞു. ഷാജ്…

പാഠ്യപദ്ധതിയിൽ പോക്സോ നിയമം; ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യത് മന്ത്രി

കൊച്ചി: പോക്സോ നിയമത്തിലെ വകുപ്പുകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി ജയകേരളം ഹയർസെക്കന്ററി സ്കൂളിൽ ഹരിത കാമ്പസ് ഇൻസ്റ്റിറ്റ്യൂഷണൽ കൃഷി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈംഗിക…

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ചെറുക്കാന്‍ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം. വിവാദത്തിൽ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പങ്ക് തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇപ്പോഴത്തെ ആരോപണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ…

കാലിക്കറ്റ് സർവകലാശാല; ബിരുദ -പിജി സീറ്റുകൾ 20 ശതമാനം വർധിപ്പിക്കും

തേഞ്ഞിപ്പലം: ഈ വർഷം കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ, പിജി സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദേശത്ത് സർവകലാശാലയുടെ വിദൂരവിഭാഗം കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാക് എ ഗ്രേഡുള്ള സർവകലാശാലകൾക്ക് വിദേശത്ത്…

ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15 ന്

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഈ മാസം 15ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ നടക്കും. 72,767 വോട്ടുകൾക്കാണ് ഉമ തോമസ്…

രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി; പ്രവേശനം ജൂൺ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 2022-24 അധ്യയന വർഷത്തെ മുഴുവൻ സമയ പിജി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണിത്. 20 സീറ്റുകളാണുള്ളത്. സെമെസ്റ്റർ സമ്പ്രദായത്തിലുള്ള കോഴ്സിൽ…

‘സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ’; ഷാജ് കിരണ്‍

തിരുവന്തപുരം: എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് സ്വപ്ന പുറത്തുവിട്ടതെന്ന് ഷാജ് കിരൺ. സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ പൂർണരൂപം പുറത്തുവിടുമെന്നും, മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തിന്റെ ഫോണിൽ ഇത് റെക്കോർഡ് ചെയ്തതുണ്ട്.…

‘തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂർ സ്കാനിംഗ് സംവിധാനം ഉറപ്പുവരുത്തും’

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സ്കാനിംഗ് സൗകര്യം ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ മൂന്ന് സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആർഐ മെഷീനും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. സ്കാനിംഗിനുള്ള…

വെതർ സ്റ്റേഷനുകൾ ഇനി മുതൽ പൊതുവിദ്യാലയങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ‘കേരള സ്കൂൾ വെതർ സ്റ്റേഷൻ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സമഗ്ര ശിക്ഷാ കേരള വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ദിവസത്തെയും അന്തരീക്ഷ സാഹചര്യങ്ങളിലെ മാറ്റങ്ങൾ (ദൈനംദിനം) മനസ്സിലാക്കാനും രേഖപ്പെടുത്താനും ഇത് സഹായിക്കുന്നു.…