Tag: General News

യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടിയെടുക്കാന്‍ തയ്യാറായി കോഴിക്കോട്

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവി കൈവരിക്കാൻ തയ്യാറായി കോഴിക്കോട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഘട്ടത്തിൽ ലിറ്ററേച്ചർ ശൃംഖലയിലെ പ്രാഗ് സർവകലാശാല പ്രതിനിധികളുമായി ഓൺലൈൻ…

കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പിജി; അപേക്ഷ 26 വരെ

തിരുവനന്തപുരം : രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 26 വരെ അപേക്ഷിക്കാം. എംടെക്, എംഎസ്സി, എംബിഎ, പിജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം . ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.…

ഗൂഢാലോചന കേസ് ;സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എസ്.പി മധുസൂദനനും സംഘവും സരിതയുടെ വീട്ടിലെത്തി മൊഴിയെടുത്തു. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയ്ക്ക് വേണ്ടി മൊഴി നൽകാൻ പിസി ജോർജ് സമ്മർദ്ദം…

അമ്മമാർക്ക് ദീർഘകാല അവധി നൽകണം; സുപ്രീം കോടതിയോട് അല്‍ഫോന്‍സ് പുത്രന്‍

മാതൃത്വത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ സ്ത്രീകൾക്കും ദീർഘകാല അവധി നൽകണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. കുഞ്ഞിന്റെ ജനനത്തിന് ശേഷം അമ്മമാർക്ക് 6 വർഷത്തെ അവധി നൽകണമെന്നാണ് സംവിധായകന്റെ ആവശ്യം. ‘സുപ്രീം കോടതിയോട് ഒരു അഭ്യർത്ഥന’ എന്നു തുടങ്ങുന്ന കുറിപ്പിലാണ് അൽഫോൺസ് പുത്രൻ ഇക്കാര്യം…

കള്ളക്കടത്തു കേസ് ; കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി

കാക്കനാട്: സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. തൃക്കാക്കര മുനിസിപ്പൽ ഓഫിസ് പരിസരത്തു നിന്ന് തുടങ്ങിയ മാർച്ചിൽ ബിരിയാണി ചെമ്പുകളുമായി വനിതകൾ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു.

സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. 40 അംഗ സംഘമാണ് മുഖ്യമന്ത്രിയെ യാത്രകളിൽ അനുഗമിക്കുക. പൈലറ്റ് വാഹനത്തിൽ അഞ്ച് പേരും രണ്ട് കമാൻഡോ വാഹനങ്ങളിലായി 10 പേരും റാപ്പിഡ് ഇൻസ്പെക്ഷൻ സംഘത്തിൽ എട്ട് പേരും ഉണ്ടാകും. ഇതിനു പുറമെ ജില്ലകളിൽ…

കുതിച്ചുചാടി സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,680 രൂപയായി ഉയർന്നു. ഇന്നലെ ഒരു…

ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ; അപേക്ഷ ക്ഷണിച്ചു 

കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ 2021 ലെ ചലച്ചിത്ര അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ റിലീസ് ചെയ്തതോ, ഒടിടി വഴി റിലീസ് ചെയ്തതോ, സെൻസർ ചെയ്തതോ ആയ സിനിമകൾ അവാർഡിന് പരിഗണിക്കും.…

നിലമ്പൂർ – ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾക്ക് സാധ്യത

പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽവേ പാതയിൽ ഈ മാസം 2 ട്രെയിൻ സർവീസുകൾ കൂടി പുനഃസ്ഥാപിച്ചേക്കും. ട്രെയിൻ ടൈം കൂട്ടായ്‌‍മ പാലക്കാ‌ട് ഡിവിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ഇതോടെ പാതയിൽ ട്രെയിൻ…

എസ്എസ്എൽസിയിൽ ഈ വർഷവും മികച്ച വിജയമെന്ന് സൂചന

തിരുവനന്തപുരം: ഈ വർഷവും എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയശതമാനമുണ്ടാകുമെന്ന് സൂചന. കൊവിഡ് പ്രതിസന്ധിക്കിടയിലും 2021 ലെ എസ് എസ് എൽ സി വിജയശതമാനം 99.47 ആയിരുന്നു. കുട്ടികളുടെ ഏറ്റവും മികച്ച പ്രകടനം ഈ വർഷവും ഈ വിജയശതമാനത്തിനടുത്താണെന്ന്…