Tag: General News

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു; നാളെ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവർക്ക് നോട്ടീസ് നൽകും. ശനിയാഴ്ച…

മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ; ഇന്ന് മലപ്പുറത്തും കോഴിക്കോടും പരിപാടികൾ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ മുഖ്യമന്ത്രി ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടിയുടെ വേദിയിലും മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികൾക്ക് ശേഷം ഇന്നലെ തൃശൂരിലെ രാമനിലയം…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…

ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫ് ഹർത്താൽ

വയനാട് : ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടിൽ എൽഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്…

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ആര്‍ ട്രീ ഫൗണ്ടേഷന്‍

തിരുവനന്തപുരം : ആർ ട്രീ ഫൗണ്ടേഷൻ നിർധനരായ കിടപ്പിലായ മാതാപിതാക്കളുടെ മക്കൾക്ക് തുടർപഠനത്തിനായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. അംഗീകൃത സ്കൂളുകളിലും കോളേജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്ക്…

ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) നിര്യാതയായി. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ജവഹർ ബാലഭവൻ, ട്രിവാൻഡ്രം സ്പെഷ്യൽ ബഡ്സ് സ്കൂൾ എന്നിവയുടെ പ്രിൻസിപ്പലായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 21 വർഷം ചെഷയർ ഹോംസ് ഇന്ത്യയുടെ തിരുവനന്തപുരം യൂണിറ്റിന്റെ…

കുട്ടികൾക്ക് ശാസ്ത്ര ലോകത്തെ അടുത്തറിയാം; സ്കൂൾ വെതർ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 240 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കൊല്ലം ജില്ലയിലെ ഡോ.വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ…

സ്വര്‍ണ കള്ളക്കടത്തു കേസ്; പ്രതിരോധ തന്ത്രമൊരുക്കാൻ എല്‍ഡിഎഫ് യോഗം

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം കത്തി നിൽക്കെ ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. വിവാദങ്ങളെ നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ പതിവിലും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയ്ക്ക് പിന്നിലെ…

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി 344 കോടിയുടെ പദ്ധതി

ചെല്ലാനം : ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമുള്ള തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനത്തെ തീരശോഷണവും കടൽക്ഷോഭവും പരിഹരിക്കുന്നതിനുള്ള ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും…

സ്വപ്നയുടെ കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിഭാഷകൻ ആർ കൃഷ്ണരാജ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കേസിൽ ഹാജരാകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിഭാഷകൻ ആർ കൃഷ്ണരാജ്. അറസ്റ്റിന്റെ പേരിൽ കേസിൽ ഹാജരാകുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. “അത്തരം ഭീഷണികളെ ധീരതയോടെ…