Tag: General News

കലാപ ആഹ്വാനശ്രമം; സ്വപ്‌ന സുരേഷനെതിരെ കസബ പൊലീസ് കേസെടുത്തു

കസബ : സ്വപ്ന സുരേഷിനെതിരെ കസബ പൊലീസ് കേസെടുത്തു. കലാപ ആഹ്വാനശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് സിപി പ്രമോദിന്റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകൾ പ്രകാരമാണ് പാലക്കാട് കസബ പൊലീസ്…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; വാദം ഇന്നും തുടരും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. നടിയെ…

നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെ എൽഡിഎഫ് യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് എല്‍ഡിഫ് നീക്കം. വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരെ ആയുധമാക്കാനാണ് എൽഡിഎഫ് നേതൃത്വത്തിന്റെ ആലോചന.…

വിമാനത്തിലെ പ്രതിഷേധം; വധശ്രമത്തിന് കേസ് ചുമത്തി

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ക്രിമിനൽ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന വിധത്തിൽ അക്രമം…

ഹർത്താൽ; കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

കണ്ണൂർ : വനാതിർത്തിയിൽ പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചതിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താൽ. വൈകീട്ട്…

കോൺഗ്രസ് ഓഫിസിന് നേരെ പേരാമ്പ്രയിൽ ബോംബേറ്; സംഭവം രാത്രിയിൽ

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ബോംബേറുണ്ടായി. പേരാമ്പ്ര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രിയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ ഓഫീസിൽ നിന്ന് കണ്ടെത്തി. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന്…

സംസ്ഥാനം സംഘര്‍ഷഭരിതം; പോലീസിനോട് തയ്യാറായിരിക്കാന്‍ ഡിജിപി

തിരുവനന്തപുരം: ഇടത് സംഘടനകളും കെ.പി.സി.സിയും വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരെയും, ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് തെരുവിലിറങ്ങി. തിങ്കളാഴ്ച വൈകുന്നേരം മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും സംഘർഷഭരിതമാണ്. പയ്യന്നൂരിലെ കോൺഗ്രസ്‌ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അക്രമികൾ വെട്ടിമാറ്റി. കെ.പി.സി.സി പ്രസിഡന്റ്…

മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

കേരളം : ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള കേരള സർക്കാരിന്റെ ജവാൻ റമ്മും ലഭിക്കുന്നില്ല. ഓരോ ഔട്ട്ലെറ്റിലും 350 മുതൽ 400 വരെ ജവാൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ പരമാവധി 100…

‘ഷെയിം ഓണ്‍ യു ഇന്‍ഡിഗോ,; ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രതിഷേധം. ഒരു മുഖ്യമന്ത്രിക്ക് പോലും വിമാനത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ കഴിയുന്നില്ലേ എന്ന രീതിയിലാണ് പ്രതിഷേധം. ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിൽ കമന്റുകളിലൂടെ പ്രതിഷേധവുമായി നിരവധി പേരാണ്…

മലബാർ മേഖലയക്ക് ആശ്വാസം ;കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്

കണ്ണൂർ : ജൂൺ 21 മുതൽ കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കും. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാകും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസുകൾ നടത്തുന്നതാണ്. കണ്ണൂരിൽ നിന്ന് രാത്രി…