Tag: General News

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂണ് 21 വരെ മഴ തുടരും. ഇതിൻറെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക്…

ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നത് പ്രവാസികളുടെ പങ്കാളിത്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല, അവരുടെ പങ്കാളിത്തവും ആശയങ്ങളും കൂടിയാണ് ലോക കേരള സഭ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീർഘകാല വികസന നയ സമീപനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കേരളത്തിൽ പുതിയ കർമ്മപദ്ധതികൾ ആവശ്യമാണ്. പ്രവാസികൾ നേരിടുന്ന…

ലോക കേരള സഭ ബഹിഷ്കരണം; പ്രതിപക്ഷം പ്രവാസികളോട്‌ കാണിച്ചത് ക്രൂരതയെന്ന് സിപിഎം

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനയാണ് നൽകുന്നത്. കേരളത്തിലെ എല്ലാ മേഖലകളുടെയും പുരോഗതിക്ക് പ്രവാസി മേഖലയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ…

എംഎ യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 കോടി രൂപ ചെലവഴിച്ച് ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് വിഡി സതീശന്‍ പറഞ്ഞു.…

അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധകേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രോസിക്യൂട്ടറെ സ്ഥലം മാറ്റുന്നതിൽ നടപടി ഉണ്ടാകുന്നത് വരെ വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു ആവശ്യം. കേസിൽ…

മണ്‍സൂണ്‍ മഴ പല ഘട്ടങ്ങളിലായി ലഭിക്കും

കോട്ടയം: ഉത്തരേന്ത്യയിൽ രൂപപ്പെട്ട പ്രതികൂല ചുഴലിക്കാറ്റാണ് മൺസൂൺ ദുർബലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ചക്രവാതച്ചുഴികള്‍ എതിർ ഘടികാരദിശയിലാണെങ്കിൽ, എതിര്‍ച്ചുഴലി ഘടികാരദിശയിലാണ് കറങ്ങുന്നത്. ഇവ മേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തും. മൺസൂൺ കാറ്റിന്റെ ദിശയെ തടസ്സപ്പെടുത്തുകയും പുറത്തേക്ക് തള്ളിവിടുകയും ചെയ്യും. ഈ സ്ഥിതി മാറി, മൺസൂൺ…

കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ നഷ്ടം ഊരാളുങ്കൽ സൊസൈറ്റി വഹിക്കണം

തിരുവനന്തപുരം: ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നതിനെ തുടർന്നുണ്ടായ നഷ്ടം കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി വഹിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. പിഡബ്ല്യുഡി വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും വകുപ്പ്…

ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളോട് സൗഹാർദപരമായി പെരുമാറണം

കൊല്ലം: ചികിത്സ തേടുന്ന കുട്ടികളോട് സൗഹാർദ്ദപരവും അനുകമ്പയുള്ളതുമായ രീതിയിൽ പെരുമാറാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശിശുസൗഹൃദമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം…

കാത്തിരിപ്പിന് ഒടുവിൽ കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആദ്യഘട്ടത്തിൽ ശമ്പളം നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. സർക്കാരിനോട് കൂടുതൽ സഹായം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആർടിസിയിലെ ശമ്പളം…

ലോക കേരള സഭയിൽ പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെതിരെ വിമർശനവുമായി യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെ വിമർശിച്ച് വ്യവസായി എം എ യൂസഫലി. സ്വന്തം ചെലവിലാണ് പ്രവാസികൾ പരിപാടിയ്ക്ക് എത്തിയത്. താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? നേതാക്കൾ വിദേശത്ത് വരുമ്പോൾ, പ്രവാസികൾ താമസവും ഗതാഗതവും നൽകുന്നില്ലേ? പ്രവാസികൾ ഇവിടെ…