Tag: General News

ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

മാനന്തവാടി: ക്രിമിനലുകളെ കൂടെ കൊണ്ടുപോകുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സർക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് നടന്നത്. അക്രമം വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കുന്നതാണ്. എസ്.എഫ്.ഐയുടെ…

സംസ്ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കും

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡിന് മുമ്പുള്ള കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുകയാണ്. കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11 മുതൽ സർവീസ് ആരംഭിക്കും, ഷൊർണൂർ-തൃശ്ശൂർ പാസഞ്ചർ ജൂലൈ 3…

രാഹുലിന്റെ ഓഫീസ് ആക്രമണം; SFI നേതാക്കളെ വിളിച്ചുവരുത്തി സിപിഎം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നേതൃത്വത്തെ സി.പി.എം എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സിപിഎം വിളിപ്പിച്ചത്. വയനാട്ടിലെ സംഭവത്തിൽ എസ്എഫ്ഐയോട് സിപിഎം വിശദീകരണം…

വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിനെ പുറത്താക്കി

കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. വയനാട്ടിലെ ഡി.സി.സി ഓഫീസിലെത്തിയ പൊലീസിന് നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു. ഡി.സി.സി ഓഫീസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കൾ പൊലീസിനോട് പറഞ്ഞു. ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ലെന്ന്…

രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈ.എസ്.പിയാണ് അന്വേഷണ സംഘത്തിന്റെ തലവൻ. എം.പി.യുടെ ഓഫീസിലുണ്ടായ അക്രമവും പൊലീസിനുനേരെയുണ്ടായ ആക്രമണവും ഉൾപ്പെടെ രണ്ട് കേസുകൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ…

അട്ടപ്പാടി മധു കൊലപാതക കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. നിലവിലെ അഡീഷണൽ പ്രോസിക്യൂട്ടർ അഡ്വ.രാജേഷ് എം.മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബത്തിന്റെ…

പരിസ്ഥിതിലോല മേഖല; ഈ മാസം 30 ന് അവലോകന യോഗം ചേരും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 30ന് അവലോകന യോഗം ചേരും. വിഷയത്തിൽ സർക്കാരിന്റെ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനം മന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.…

‘3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്’; ദേശീയ ബാലാവകാശ കമ്മീഷൻ 

ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. പ്രായപൂർത്തിയാകാത്തവരെ, പ്രത്യേകിച്ച് ആറു വയസ്സിൽ താഴെയുള്ളവരെ, തീവ്രമായ വെളിച്ചത്തിന്റെ കീഴിൽ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും…

രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട് സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം മോദിയെയും സംഘപരിവാറിനെയും പ്രീതിപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന്റെ രണ്ടാമത്തെ കലാപ ആഹ്വാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലാൻ രണ്ട് കുട്ടികൾ ശ്രമിച്ചെന്ന തരത്തിൽ വ്യാപകമായ പ്രചാരണമാണ്…

ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടിച്ചു; എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മത്സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ…