Tag: Excise

പാര്‍സലുകളില്‍ സംശയങ്ങളുണ്ടെങ്കില്‍ വിവരം നൽകണം; കൊറിയര്‍ സര്‍വീസുകാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് തടയാനായി കൊറിയർ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകി. പാഴ്സലുകൾ പതിവായി വരുന്ന വിലാസങ്ങൾ നിരീക്ഷിക്കാനുൾപ്പെടെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട്ട് കൊറിയർ സർവീസ്…

ലഹരി കടത്തിന് 13കാരിയെ ഉപയോഗിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം

കോഴിക്കോട്: 13 വയസുകാരിയെ മയക്കുമരുന്ന് നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും…

പുകയില വസ്തുക്കൾ നല്‍കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് പിടിയിലായ പ്രതി

കാസര്‍കോട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർകോട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകിയത്. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ലഹരിമരുന്ന് ഉപയോ​ഗം തടയാൻ സംസ്ഥാന സർക്കാർ ;ഒക്ടോബർ 2 മുതൽ ആദ്യ ഘട്ടം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ ആദ്യഘട്ടം നടപ്പിലാക്കും. കേസ്…

സ്പിരിറ്റിനു വില കൂടി; വില കുറഞ്ഞ മദ്യം കിട്ടാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു. എക്സൈസ് തീരുവ മുൻകൂറായി അടയ്ക്കണമെന്ന നിർദേശത്തിൻറെ പേരിൽ വിതരണക്കാർ ആവശ്യത്തിന് മദ്യം എത്തിക്കാത്തതും സ്പിരിറ്റിൻറെ ഉയർന്ന വിലയുമാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് മദ്യദുരന്തം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടും…

മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി…