Tag: Ernakulam News

ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 1,01,131 പേർ

കൊച്ചി: പിറന്നാൾ ദിനമായ ഇന്നലെ 10,1131 പേരാണ് കൊച്ചി മെട്രോയിൽ രാത്രി 8 വരെ യാത്ര ചെയ്തത്. ഇന്നലെ ടിക്കറ്റ് നിരക്ക് 5 രൂപ മാത്രാമായിരുന്നു. കോവിഡിന് ശേഷം ഇതാദ്യമായാണ് മെട്രോയിൽ ഇത്രയധികം ആളുകൾ കയറുന്നത്. 5 വർഷത്തിനിടയിൽ രണ്ടു വട്ടം…

മുൻ ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല രംഗങ്ങൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കേസും ഉണ്ട്. എസ്.സി/എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ; 5 രൂപ ടിക്കറ്റിന് എവിടേക്കും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മെട്രോ യാത്രക്കാർക്ക് നൽകുന്ന സമ്മാനം, 5 രൂപ ടിക്കറ്റാണ്. ഇന്ന് ഒരു ദിവസം 5 രൂപയ്ക്ക് മെട്രോയിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ദൂരം പ്രശ്നമല്ല.

കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി; എറണാകുളം ജില്ലയിൽ പ്രത്യേക കരുതൽ ആവശ്യം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ ആകെ 115 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ 5 മരണം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8267 ആയി. 28 ഡെങ്കിപ്പനിയും 3 എലിപ്പനി കേസുകളും ഇന്നലെ…

കള്ളക്കടത്തു കേസ് ; കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി

കാക്കനാട്: സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. തൃക്കാക്കര മുനിസിപ്പൽ ഓഫിസ് പരിസരത്തു നിന്ന് തുടങ്ങിയ മാർച്ചിൽ ബിരിയാണി ചെമ്പുകളുമായി വനിതകൾ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു.

ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ്; നടപടി മുറുകും

ആലുവ: ആലുവ ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിങ്ങിന് എതിരെ കേസ് എടുക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. നഗരസഭാ സെക്രട്ടറിയുടെ നിരോധന ഉത്തരവ് മറികടന്നാണ് ഇവിടെ നിയമലംഘനം നടത്തുന്നത്. അനധികൃത പാർക്കിങ്ങും ഗുഡ്സ് ഓട്ടോകളിലെ കച്ചവടവും ബൈപാസ് സർവീസ്…

മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി…

അങ്കണവാടിക്കു കുട വാങ്ങാൻ പൊട്ടിയ കുപ്പിയും ചില്ലും തുണച്ചു

പാമ്പാക്കുട: പാമ്പാക്കുട 12ആം വാർഡിലെ അങ്കണവാടി പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികൾക്കും കുട വിതരണം ചെയ്യുന്നതിനായി ഉപയോഗ ശൂന്യമായ കുപ്പികളും ചില്ലും വിറ്റഴിച്ച് ഭരണസമിതി അംഗം ജിനു സി. ചാണ്ടി. വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നു ഒരാഴ്ചക്കിടെ ശേഖരിച്ചത് 2.5 ടൺ ചില്ലു…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ

കാക്കനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ. ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ മുതൽ ഗവ. ബിടിഎസ് എൽപി സ്കൂൾ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. പോണേക്കര, ദേവൻകുളങ്ങര പ്രദേശങ്ങളിലെ ബൂത്തുകളും ഇതിലുൾപ്പെടും.