Tag: Environment News

പ്രതിദിനം നീലത്തിമിംഗിലങ്ങൾ ഭക്ഷിക്കുന്നത് 1 കോടി മൈക്രോപ്ലാസ്റ്റിക്ക് ശകലങ്ങൾ

നീലത്തിമിംഗിലങ്ങൾ പ്രതിദിനം 1 കോടി മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ കഴിക്കുന്നതായി പഠനം. കാലിഫോർണിയ കടലിലെ നീലത്തിമിംഗിലങ്ങൾ, ഫിൻ, ഹംബാക്ക് തിമിംഗലങ്ങൾ എന്നിവയിൽ ടാഗ് ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആഴക്കടൽ പ്രദേശങ്ങളിലും മനുഷ്യശരീരത്തിനുള്ളിലും പോലും മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. തിമിംഗലങ്ങളുടെ…

ഈ വൃക്ഷം പരിചരിക്കാൻ പ്രതിവർഷം ചിലവഴിക്കുന്നത് 12 ലക്ഷം

മധ്യപ്രദേശ് : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ രാജ്യത്തെ ഉന്നത പദവിയിൽ ഉള്ളവർക്ക് സമാനമായ സൗകര്യങ്ങൾ ലഭിക്കുന്ന ഒരു വൃക്ഷമുണ്ട്. അതിന്‍റെ ഒരു ഇല കൊഴിഞ്ഞാലും അത് ജില്ലാ ഭരണകൂടത്തിന്‍റെ ഉറക്കം കെടുത്തും. മരത്തിന് കുറവുകളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ…

പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതമായി ‘തോര്‍ കിണര്‍’

സമുദ്രത്തിലെ പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ‘തോര്‍ കിണർ’. പസഫിക്കിലെ പൈപ്പ് എന്നും അറിയപ്പെടുന്ന ഈ കിടങ്ങ് അമേരിക്കയിലെ ഒറിഗോൺ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം പാറകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങിന്‍റെ കാഴ്ചയിലുള്ള കൗതുകമാണ് പസഫിക് ഡ്രെയിൻ…

യമുനയിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വെള്ളം…

പറന്നത് ഗുജറാത്തിൽ നിന്ന് റഷ്യയിലേക്ക്; ആറായിരം കിലോമീറ്റർ സഞ്ചരിച്ച് ദേശാടനപ്പക്ഷി!

ഗുജറാത്ത്: മനുഷ്യന് ഇപ്പോൾ ലോകമെമ്പാടും സഞ്ചരിക്കാൻ കുറച്ച് മണിക്കൂറുകൾ മാത്രമേ ആവശ്യമുള്ളൂ. കടൽ കടന്നുള്ള മനുഷ്യന്റെ സഞ്ചാര ശീലത്തിനും അത്ര പഴക്കമൊന്നും അവകാശപ്പെടാനില്ല. എന്നാൽ മനുഷ്യൻ വിമാനങ്ങൾ കണ്ടുപിടിക്കുന്നതിനും എത്രയോ മുൻപ് തന്നെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് നാടുകാണുന്നവയാണ് ദേശാടനപ്പക്ഷികൾ. അനുയോജ്യമായ…

200 വർഷം പഴക്കമുള്ള നെല്ലിമരം മുറിക്കാതെ പറിച്ചുനട്ട് നാട്ടുകാരും കുട്ടികളും

കോഴിക്കോട്: 200 വർഷം പഴക്കമുള്ള നെല്ലിമരം പറിച്ചു നടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂളിന്‍റെ മുറ്റത്തെ നെല്ലിമരം വേരോടെ പിഴുതു മാറ്റി. ഒരു നാടും വിദ്യാർത്ഥികളും ഈ വൃക്ഷത്തിന്‍റെ പുനർജന്മത്തിനായി കാത്തിരിക്കുകയാണ്. കുട്ടികളുടെ കളിചിരികൾ കേട്ട്…

ആമസോൺ മഴക്കാടുകളിൽ കാർബൺ വികിരണം വർദ്ധിക്കുന്നു

ഭൂമിയുടെ ശ്വാസകോശം എന്ന് ആമസോൺ മഴക്കാടുകളെക്കുറിച്ച് ആലങ്കാരികമായി പറയുന്നതാണെങ്കിലും പക്ഷേ ഇത് തികച്ചും സത്യമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ വായുവിന്‍റെ ഗുണനിലവാരവും ശ്രേഷ്ഠതയും പ്രധാനമായും ഈ മഴക്കാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ശാസ്ത്രജ്ഞർ ആമസോൺ മഴക്കാടുകളിൽ നിന്നുള്ള കാർബൺ വികിരണത്തിൽ വലിയ വർദ്ധനവുണ്ടെന്ന്…

കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി

ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്. വളരെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാന്റിയാനോയിലെ തെരുവുകൾ…

പാത്രത്തിൽ നിറച്ച വിരലുകൾ പോലെ! ലോകത്തെ ആദ്യ വേട്ടക്കാരനെ കണ്ടെത്തി

ഇംഗ്ലണ്ട്: 560 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന അപൂർവ ജീവിയുടെ ഫോസിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു കപ്പിനുള്ളിൽ വിരലുകൾ അടുക്കിവച്ചിരിക്കുന്ന ഘടനയോടു കൂടിയ ജീവി ഭൂമിയിൽ ആദ്യമായി വേട്ടയാടി ജീവിച്ച ജീവിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ ജീവിയെ ഇന്നത്തെ…

പന്ത്രണ്ടായിരം വർഷം പഴക്കമുള്ള മനുഷ്യ കാൽപാടുകൾ കണ്ടെത്തി

യൂ.എസ്: അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ കുറഞ്ഞത് 12,000 വർഷം പഴക്കമുള്ള മായാത്ത മനുഷ്യ കാൽപ്പാടുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. യൂട്ടയിലെ യുഎസ് എയർഫോഴ്സ് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിംഗ് റേഞ്ചിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അമേരിക്കയിലെ കോർണൽ സർവകലാശാലയിലെ ഗവേഷകനായ തോമസ് അർബനാണ്…