Tag: Education

ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി; പ്രിസില്ല വിടവാങ്ങി

കെനിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് വിശ്വസിക്കപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.  ബുധനാഴ്ചത്തെ ക്ലാസിൽ പങ്കെടുത്തതിന് ശേഷം പ്രിസില്ലയ്ക്ക്…

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും: വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷണൽ എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “ശാസ്ത്രം പുരോഗമിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം.…

എംജി യൂണിവേഴ്‌സിറ്റി ഒക്ടോബർ 3ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അസാധാരണ അതിതീവ്രമഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,…

പെണ്‍കുട്ടികള്‍ക്ക് വെബ് 3 സാങ്കേതിക വിദ്യയില്‍ പഠനാവസരം

പെൺകുട്ടികൾക്ക് വെബ് 3 സാങ്കേതികവിദ്യയിൽ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കി വനിതാ ഇന്‍റൻസ് എൻഎഫ്ടിയും ഗ്ലോബൽ ബ്ലോക്ക്ചെയിൻ വിമൻസ് അലയൻസും. ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വെബ് 3 മേഖലയിൽ കൂടുതൽ പെൺ കുട്ടികൾക്ക്…

ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടുന്നു; കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധം

കാലടി: ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി കാലടി സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ജോലി നഷ്ടപ്പെട്ട താൽക്കാലിക അധ്യാപകർ സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. ഗവേഷക വിദ്യാർത്ഥികളെ ടീച്ചിംഗ് അസിസ്റ്റൻറുമാരായി നിയമിക്കാനാണ് നീക്കം. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് താൽക്കാലിക അധ്യാപകരുടെ…

മലയാളം അക്ഷരമാല ഈ വർഷംതന്നെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷം തന്നെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്കുളള മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തി അച്ചടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. അച്ചടി കെ.പി.ബി.എസിലാണ്. പാഠപുസ്തകങ്ങളിൽ മലയാളം…

കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഏപ്രിലിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ നടപ്പാക്കുന്നത് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൻറെയും 1958ലെ കേരള വിദ്യാഭ്യാസ നിയമത്തിൻറെയും ലംഘനമാണിതെന്ന ഹർജിക്കാരുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ്…

യുജിസിയുടെ ട്വിന്നിങ് പ്രോഗ്രാം; 48 വിദേശ സർവകലാശാലകൾ താൽപര്യമറിയിച്ചു

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന ‘ട്വിന്നിംഗ്’ ബിരുദ പഠന പരിപാടികളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകൾ താൽപ്പര്യം പ്രകടിപ്പിച്ചതായി യുജിസി അറിയിച്ചു. ഗ്ലാസ്കോ(സ്കോട്ട്ലൻഡ്), ഡീകിൻ, ക്വീൻസ്ലാൻഡ് (ഓസ്ട്രേലിയ), ടോക്കിയോ (ജപ്പാൻ), കേംബ്രിഡ്ജ്, എസ്ഒഎഎസ്. യു.കെ, ബംഗോർ (വെയിൽസ്),…