Tag: Earthquake

ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 46 പേർ മരിച്ചു, മുന്നൂറോളംപേർ ആശുപത്രിയിൽ

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം രക്ഷ…

ഡൽഹിയിൽ വീണ്ടും ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഈ ആഴ്ചയിൽ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടർന്ന്…

മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം

ഡൽഹി: മ്യാന്മറിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാൻമറിൽ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ…

ന്യൂസിലാൻഡ് ടൗപോ തടാകത്തില്‍ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ്

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി…

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം;7.6 തീവ്രത രേഖപ്പെടുത്തി

മെക്‌സിക്കോ സിറ്റി: മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.5 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട്…

തായ്‌വാനിൽ വൻ ഭൂചലനം,കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് തീവണ്ടി

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഞായറാഴ്ച അനുഭവപ്പെട്ട ഭൂകമ്പത്തിൽ തീവണ്ടി ആടിയുലഞ്ഞു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ എന്‍.ഡി.ടി.വി റിപ്പോർട്ടർ ഉമാശങ്കർ സിംഗ് ട്വിറ്ററിൽ പങ്കുവെച്ചു. തായ്‌വാന്റെ തെക്കുകിഴക്കൻ തീരത്തുള്ള തായ്‌തുങ്ങിന്…

കിഴക്കൻ നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാൾ: കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഖോട്ടാങ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാത്രി…

തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും നേരിയ ഭൂചലനം

ഇറാൻ : തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഗൾഫ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്…

ഇറാനിൽ ഭൂചലനം; യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടർ പ്രകമ്പനം

ടെഹ്റാന്‍: തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖമീർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദാരെ ഖമീറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ്. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1.32നാണ് ഭൂചലനമുണ്ടായത്. യുഎഇ…

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍

അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം ഉണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…