Tag: Drugs

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കൂടുന്നു

തിരുവനന്തപുരം: വടംവലി താരങ്ങള്‍ക്കിടയിൽ, കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിക്കുന്നത് കൂടുന്നു. 390 രൂപ വിലയുള്ള മരുന്ന് 1,500 രൂപയ്ക്ക് വരെയാണ് ഏജന്‍റുമാർ വിൽക്കുന്നത്. തമിഴ്നാട് അതിർത്തി കടന്ന് മെഫന്‍ട്രമിന്‍ കേരളത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഒരേ സമയം…

അഫ്ഗാനിലെ ദുരിതം; പട്ടിണി രൂക്ഷം, കുട്ടികളെ ഉറക്കാൻ ​ഗുളികകൾ നൽകുന്നതായി റിപ്പോർട്ട്

ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതു മുതൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഇപ്പോഴിതാ അവിടെ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്. പട്ടിണി കിടന്ന് കരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ മാർഗമില്ലാത്തതിനാൽ, മാതാപിതാക്കൾ ഉറങ്ങാൻ…

അടിക്കാം 2 കോടി ഗോൾ; രണ്ടാം ഘട്ട ലഹരി വിരുദ്ധ കാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോളടി സംഘടിപ്പിക്കും. ഗോൾ പോസ്റ്റിന് പിന്നിൽ ‘നോ ടു ഡ്രഗ്’…

പുകയില വസ്തുക്കൾ നല്‍കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് പിടിയിലായ പ്രതി

കാസര്‍കോട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർകോട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകിയത്. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

1476 കോടി രൂപയുടെ ലഹരിക്കടത്ത്; മുംബൈയിൽ മലയാളി പിടിയിൽ

കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ…

ലഹരിവിരുദ്ധ ദിനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം ഗാന്ധിജയന്തി ദിനത്തിൽ നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 2നാണ് ഇത്തരമൊരു പരിപാടി ആരംഭിക്കേണ്ടത്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻമാരുടെ സമിതി (കെസിബിസി) ഉന്നയിച്ച എതിർപ്പിനോടായിരുന്നു മുഖ്യമന്ത്രിയുടെ…

ലഹരിമരുന്ന് ഉപയോ​ഗം തടയാൻ സംസ്ഥാന സർക്കാർ ;ഒക്ടോബർ 2 മുതൽ ആദ്യ ഘട്ടം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ ആദ്യഘട്ടം നടപ്പിലാക്കും. കേസ്…

പശ്ചിമ ബംഗാളിൽ വൻ ഹെറോയിൻ വേട്ട

ജോൺപൂർ: പശ്ചിമ ബംഗാളിലെ ബിജ്പൂരിൽ ഹെറോയിൻ വേട്ട. 166 ഗ്രാം ഹെറോയിനുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോൺപൂർ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. തെരച്ചിലിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ…

ലഹരി ഉപയോഗിച്ച് അപകടകരമായ ഡ്രൈവിങ് ; നടിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ശേഷം കാറപകടം ഉണ്ടാക്കിയതിന് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിൽ. മദ്യലഹരിയിൽ അപകടകരമാംവിധം വാഹനമോടിച്ചതിനും നിരവധി വാഹനങ്ങൾ ഇടിച്ചതിനും നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. അശ്വതി ബാബു നേരത്തെ മയക്കുമരുന്ന് കേസിൽ…

മെക്സിക്കോയിൽനിന്ന് യുഎസിലേക്ക് തുരങ്കം; എത്തുന്നത് കാലിഫോർണിയയിൽ

വാഷിങ്ടൻ: മെക്സിക്കൻ അതിർത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ നിർമ്മിച്ച ഒരു വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ, റെയിലുകളും, ലൈറ്റുകളും നിറയെ വായുസഞ്ചാരവും ഉണ്ട്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് വൻ തോതിൽ മയക്കുമരുന്ന്…