Tag: Democratic Youth Federation of India (DYFI)

പെൻഷൻ പ്രായം കൂട്ടിയത് പിൻവലിക്കണം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്നും സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിന് യുവാക്കളോട് വിവേചനമില്ലെന്നും അനുഭാവപൂർണമായ…

കോഴിക്കോട് സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുകൾ ഉണ്ടാക്കുമെന്ന പ്രതികളുടെ വാദം കോടതി തള്ളി. പൊലീസ് സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.…

‘ധൈര്യമുണ്ടെങ്കില്‍ എനിക്കും സുധാകരനുമെതിരെ കേസെടുക്കട്ടെ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വച്ച് നടന്ന വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കുണ്ടെന്ന ഡിവൈഎഫ്ഐ നേതാവ് വികെ സനോജിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി വിഡി സതീശൻ. ധൈര്യമുണ്ടെങ്കിൽ തനിക്കും സുധാകരനുമെതിരെ…

മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണവുമായി ഡിവൈഎഫ്ഐ. വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. മുഖ്യമന്ത്രിയെ വധിക്കാൻ നടത്തിയ…

ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി അമൽ, മുരിക്കുവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് നടന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്നാണ് രണ്ട്…

പാർലമെന്റിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിനിടെ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എം എ റഹീം എംപി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്ക്…

തെരുവിലിറങ്ങി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കെപിസിസി ഓഫീസിനുനേരെ കല്ലേറ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ഫ്ലെക്സുകൾ തകർക്കുകയും ചെയ്തു.…