Tag: Covid-19

12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,70,577 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.47…

കേരളത്തിൽ പടരുന്നത് ഒമിക്രോണോ?; ഓരോ ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം 1000 (1072) കടന്നു. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി…

കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് 1995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് (571). തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 12,007 പേരാണ്…

കോവിഡ് കുതിപ്പിന് പിന്നിൽ ഒമിക്രോൺ; രാജ്യത്ത് ഇപ്പോഴുള്ളത് മൃദുതരംഗം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പെട്ടെന്നുള്ള വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാധ്യതയുണ്ടാവില്ലെന്നും വിദഗ്ധർ പറയുന്നു. അടുത്തിടെ വർധിച്ചുവരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു…

യു.എ.ഇയിൽ കോവിഡ് രോഗികൾ ഉയരുന്നു

ദുബായ്: ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1,031 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 14ന് ശേഷം ഇതാദ്യമായാണ് യുഎഇയിൽ കോവിഡ് രോഗികളുടെ…

കോവിഡ് ഉയരുന്നു, ഒറ്റദിവസം കൊണ്ട് വർധിച്ചത് 41%

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി…

കോവിഡ് കൂടുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. 60 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ…

സംസ്ഥാനത്ത് കോവിഡ് രണ്ടായിരം കടന്നു; ജാ​ഗ്രത പാലിക്കണം

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ 2,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിലാണ് ആശങ്ക വർദ്ധിക്കുന്നത്. റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങളിൽ ഒന്ന് എറണാകുളത്താണ്. പുതുതായി റിപ്പോർട്ട് ചെയ്ത 2193 കോവിഡ്…

5233 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് കുതിപ്പ് 41%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 41 ശതമാനം കൂടുതൽ പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്.…