Tag: Breaking News

പുഴയിൽ കാണാതായെന്ന് കരുതി;40 വർഷങ്ങൾക്ക് ശേഷം അമ്മക്കരികിലെത്തി മക്കൾ

കരിമണ്ണൂർ: 40 വർഷം മുമ്പ് തഞ്ചാവൂരിൽ നിന്ന് കാണാതായ അമ്മയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മക്കൾ. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള പുനഃസമാഗമത്തിന് വഴിയൊരുക്കിയത്.80കാരിയായ അമ്മയെ ഇടുക്കി കരികണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നും മക്കൾ കണ്ടെത്തുകയായിരുന്നു. അമ്മയെ പുഴയിൽ…

റബറിന്റെ താങ്ങുവില ഉയർത്തണം; ഏകദിന ഉപവാസ സമരവുമായി പി.സി.ജോർജ്

കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന്റെ ഏകദിന ഉപവാസ സമരം. “റബർ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കർഷകർക്ക് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയായി ഉയർത്തിയത് കെ എം മാണിയാണ്”.…

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

പ്രതിദിന വേതന നിരക്കിൽ കേരളം മുന്നിൽ; നിർമ്മാണ തൊഴിലാളിയുടെ ശരാശരി വേതനം 837.3 രൂപ

ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം…

ഫിഫ ലോകകപ്പ്; ഞെട്ടിച്ച് സൗദി, അർജൻ്റീനക്കെതിരെ ഉജ്ജ്വല വിജയം

ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളും പിറന്നത്. ലോകകപ്പ് ഫൈനൽ…

കത്ത് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

അര്‍ജന്റീനയുടെ കളിയുള്ളതിനാൽ മകന് ലീവ് നൽകണം; ലോകകപ്പ് ആവേശത്തിൽ അച്ഛനും മകനും

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്‍റീന ടീമിന്‍റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന്…

എംഎല്‍എമാരെ കൂറുമാറ്റാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കൂറുമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട്…

2030ഓടെ മനുഷ്യന് ചന്ദ്രനിൽ ജീവിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന് നാസ

2030ന് മുമ്പ് മനുഷ്യർക്ക് ചന്ദ്രനിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ഓറിയോൺ ചാന്ദ്ര ബഹിരാകാശ പദ്ധതിയുടെ തലവനായ ഹോവാർഡ് ഹു. മനുഷ്യന് ഉതകുന്ന ആവാസ വ്യവസ്ഥ ചന്ദ്രനിൽ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, മനുഷ്യനെ ജോലിയിൽ സഹായിക്കാനായി ചുറ്റും റോവറുകൾ വരെ ഉണ്ടാകും എന്നും…

ഇന്ത്യയിലെ ആദ്യത്തെ ഗിയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് മാറ്റര്‍ എനര്‍ജി

അഹമ്മദാബാദ് : രാജ്യത്തെ ആദ്യത്തെ ഗിയർഡ് ഇ-ബൈക്ക് എന്ന സവിശേഷതയോടെ, അഹമ്മദാബാദ് ആസ്ഥാനമായുള്ള മാറ്റർ എനർജി ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോര്‍സൈക്കിള്‍ എന്ന ടാഗ് ലൈനോടെ വരുന്ന മോഡലിന്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മാറ്ററിന്‍റെ…