Tag: Auto News

വിൽപന കണക്കുകളിൽ വൻ കുതിച്ചു ചാട്ടവുമായി സ്കോഡ ഇന്ത്യ

ഈ നവംബറിൽ കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളർച്ച കൈവരിച്ച് സ്കോഡ ഇന്ത്യ. ഈ വർഷം നവംബറിൽ 4,433 കാറുകളാണ് സ്കോഡ ഇന്ത്യ വിറ്റഴിച്ചത്. ഈ വർഷം 50,000 കാറുകൾ എന്ന നാഴികക്കല്ല് കൈവരിക്കുന്നതിന് വളരെ അടുത്താണെന്ന് കമ്പനി…

ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചു; വില ജനുവരിയോടെ പ്രഖ്യാപിക്കും

ടൊയോട്ട ഇന്ത്യ ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസിന്‍റെ ആദ്യ പ്രദർശനം നടത്തി. ഇന്തോനേഷ്യൻ വിപണിയിൽ നേരത്തെ അവതരിപ്പിച്ച ഇന്നോവ സെനിക്സിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. ഹൈബ്രിഡ് എഞ്ചിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങിയ പുതിയ സവിശേഷതകളുമായാണ്…

ഉറുസ് പെർഫോമന്റെ ഇന്ത്യൻ വിപണിയിൽ; വില 4.22 കോടി മുതൽ

ലംബോർഗിനിയുടെ എസ്‍യുവി ഉറുസിന്‍റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്‍റെ സുഖസൗകര്യങ്ങളോടും പെർഫോമന്റെയുടെ ഹാൻഡിലിങ്ങുമായാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.  നിലവിലെ ഉറുസിൽ അതേ 4…

ദുൽഖർ സൽമാന് നിക്ഷേപമുള്ള എഫ് 77 ഇലക്ട്രിക് ബൈക്ക് വിപണിയിൽ

ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്‍റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ അവതരിപ്പിച്ചു. ഒറിജിനൽ, റെക്കോൺ വേരിയന്‍റുകളിൽ ലഭ്യമായ ഈ ബൈക്കിനു യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ് വില. ഇതിനുപുറമെ, എഫ്…

രാജ്യത്ത് കാർ വിൽപന കുതിക്കുന്നു; ഈ വർഷം 12.5% വളരും

ന്യൂഡൽഹി: ഇന്ത്യയിലെ കാർ വിൽപ്പന ഈ വർഷം 12.5% വർദ്ധിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അറിയിച്ചു. ഇത് 2023ൽ 4% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യാ പസഫിക് മേഖലയിലെ കാർ വിൽപ്പന 2022ൽ 3.5% വർദ്ധിച്ചു. ഇന്ത്യയിലെയും ചൈനയിലെയും വിൽപ്പന ഇതിന്…

ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക കാറായി എയർ ഇവിയെ തിരഞ്ഞെടുത്തു

ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂളിംഗ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ ഏകദേശം 300 കാറുകൾ വൂളിംഗ് ബാലിയിലേക്ക് കൊണ്ടുവന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ ആലേഖനം ചെയ്ത് പ്രത്യേക നിറങ്ങളിലാണ് കാറുകൾ…

മുംബൈ–പൂനെ എക്സ്പ്രസ് ഹൈവേ; പൂർത്തിയായാൽ ഏഷ്യയിലെ വിസ്താരമേറിയ ടണൽ ഇന്ത്യയിൽ

മുംബൈ: പൂനെ ഹൈവേയുടെ പൂർത്തീകരണത്തിന് തടസമായിരുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ പുനരാരംഭിച്ചു. പദ്ധതി 60 ശതമാനം പൂർത്തിയായി. പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ തുരങ്കമെന്ന ഖ്യാതിയും ഇതിനുണ്ടാകും. വയ‍ഡക്ട് (കാലുകളുള്ള പാലം), കേബിൾ സ്റ്റെഡ് (തൂക്കുപാലം) പാലം എന്നിവ ഉൾപ്പെടെയുള്ള…

ചൈനയിൽ ടെസ്‌ല കാർ ഇടിച്ച് മരണം; അപകട കാരണം ഓട്ടോ പൈലറ്റോ എന്ന് അന്വേഷണം

ചൈനയിൽ ടെസ്‌ല ഇലക്ട്രിക് കാറിടിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ, അപകടകാരണം ഓട്ടോപൈലറ്റിന്റെ സാങ്കേതികപ്പിഴവാണോ എന്ന് അന്വേഷിക്കും. റോഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പായുകയായിരുന്നു. രണ്ട് സൈക്കിൾ യാത്രക്കാരെയും മൂന്ന് മോട്ടോർ…

യാത്രക്കാരിക്ക് നേരെ പാഞ്ഞടുത്ത ചിന്നൂസ് ബസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി

കൊയിലാണ്ടിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് പൊലീസ് റദ്ദാക്കി. ബസിൽ നിന്നിറങ്ങിയ യാത്രക്കാരിക്ക് നേരെ സ്വകാര്യ ബസ് പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.  വടകര ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവിൻ ബസ് കഴിഞ്ഞ…

സ്കൂട്ടർ മുതൽ ടിപ്പർ വരെ; വാഹനം ഏതായാലും സർവീസ് ചെയ്യാൻ ശ്രീധി റെഡി

വീടിന്‍റെ മുറ്റത്ത് തന്നെ വർക്ക്‌ ഷോപ്പ്, കുട്ടിക്കാലം മുതൽ വർക്ക്ഷോപ്പിലെ ജോലികൾ കണ്ടും, വർക്ക്ഷോപ്പിൽ കളിച്ചുമാണ് ശ്രീധി വളർന്നത്. സ്കൂളിൽ പഠിക്കുമ്പോഴും അച്ഛനെ സഹായിക്കാൻ ശ്രീധി വർക്ക്ഷോപ്പിലെത്തുമായിരുന്നു. പ്ലസ്ടു ആയപ്പോഴേക്കും തന്റെ കരിയർ മെക്കാനിക് മേഖലയിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇന്ന് വാഹനമേതായാലും…