Tag: Apple

ഉൽപ്പന്നങ്ങളുടെ നിർമ്മാണം പൂർണമായും ചൈനയിൽ നിന്ന് മാറ്റാൻ ആപ്പിൾ

ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപ്പാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ. തായ്‍വാനീസ് കമ്പനിയായ ഫോക്സോണിനെ അസംബ്ലിങ്ങിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ആപ്പിൾ…

ട്വിറ്റർ നീക്കുമെന്ന് ഭീഷണി; ആപ്പിൾ ആപ്പ് സ്റ്റോറിനെതിരെ ഇലോൺ മസ്ക്

ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മസ്കിന്‍റെ പ്രതികരണം. ആപ്പിൾ ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിയതും മസ്കിനെ…

‘ഹേയ് സിരി’ എന്നത് ഇനി ‘സിരി’; കമാൻഡിൽ മാറ്റം വരുത്താൻ ആപ്പിള്‍

ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരിയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നതിന് മുൻപ് പറയുന്ന കമാൻഡിൽ മാറ്റം. നേരത്തെ ‘ഹേയ് സിരി’ എന്ന് പറഞ്ഞിരുന്നത് ‘സിരി’ എന്നാക്കി മാറ്റാൻ കമ്പനി ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങളായി കമ്പനി ഈ മാറ്റത്തിനായി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത…

ആപ്പിളിന് വൻ തിരിച്ചടി;വിപണി മൂല്യത്തിൽ 4.9 ശതമാനം ഇടിവ്

വാഷിങ്ടൺ: ആഗോള ടെക് ഭീമനായ ആപ്പിൾ യുഎസ് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടു. വിപണി മൂല്യത്തിൽ ആപ്പിളിന് 100 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി. ഐഫോൺ നിർമ്മാതാക്കളുടെ വിപണി മൂല്യം 4.9 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് കുറച്ചതാണ്…

ആപ്പിൾ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. “ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്” ആപ്പിൾ അധികൃതർ അറിയിച്ചു. രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ ഐഫോൺ എവിടെ നിർമ്മിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ…

മാന്ദ്യം ‘വിഴുങ്ങാതിരിക്കാൻ’ നിയമനം ചുരുക്കാൻ ആപ്പിൾ

സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ആപ്പിൾ നിയമനം മന്ദഗതിയിലാക്കാൻ ഒരുങ്ങുന്നു. ഗൂഗിൾ, ടെസ്ല തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ നിയമനം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കമ്പനികൾക്ക് ശേഷം, ആപ്പിൾ ഇപ്പോൾ നിയമനം ചുരുക്കുകയാണെന്നാണ് റിപ്പോർട്ട്.  അതേസമയം, ആപ്പിൾ ഓഹരികൾ 1.6 ശതമാനം ഇടിഞ്ഞ് 147.6…

മുന്‍ ഡിസൈനിങ് മേധാവിയായ ജോണി ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍

ആപ്പിളിന്‍റെ ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത വ്യാവസായിക ഡിസൈനർ ജോണി ഐവ് എന്ന ജോനാതന്‍ ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍. 2019ലാണ് അദ്ദേഹം ആപ്പിൾ വിട്ടത്. തുടർന്ന് സ്വന്തമായി ആരംഭിച്ച ‘ലവ്ഫ്രം’ എന്ന ഡിസൈൻ കമ്പനി ആപ്പിളുമായി 100 മില്യൺ…

ആപ്പിളിന് റഷ്യ പിഴ ചുമത്തി

മോസ്‌കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്‌പൈവെയറുകൾ തടയാന്‍ ആപ്പിളിന്റെ ‘ലോക്ക്ഡൗണ്‍ മോഡ്’

രഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്പൈവെയറിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ആപ്പിൾ ‘ലോക്ക്ഡൗൺ മോഡ്’ എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാകും. ഈ ക്രമീകരണം ഫോണിന്‍റെ ചില പ്രവർത്തനങ്ങളെ തടയും. ഇസ്രയേൽ…

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്നോളജി കമ്പനികളുടെ പണം സമ്പാദനക്കണക്കുകൾ പുറത്ത് വന്നു. ആപ്പിൾ ഒന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റും ഗൂഗിളും തൊട്ടുപിന്നിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കമ്പനികളും സെക്കൻഡിൽ 1,000 ഡോളറോ അതിൽ കൂടുതലോ സമ്പാദിക്കുന്നുണ്ട്. ആപ്പിളിന്റെ…