ജർമ്മനി: ഷ്ലോസ് എൽമൗയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി. മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്. ഇതിൽ രണ്ട് ദിവസം അദ്ദേഹം ജർമ്മനിയിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച വരെ മോദി ജർമ്മനി സന്ദർശിക്കും.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ജനാധിപത്യം എന്നീ വിഷയങ്ങളിൽ രണ്ട് സെഷനുകളിലായാണ് മോദി സംസാരിക്കുക. ഇതിൻ ശേഷം അദ്ദേഹം അർജന്റീന പ്രസിഡന്റിനെ കണ്ട് ചർച്ച നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ജൂൺ 28ന് പ്രധാനമന്ത്രി യു.എ.ഇയിലെത്തും. നൂപുർ ശർമയുടെ നബി വിരുദ്ധ പരാമർശം ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യു.എ.ഇയിലെത്തുക.