Spread the love

ന്യൂഡൽഹി: ൻയൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ സോണിയ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. നേരിയ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉള്ളതിനാലാണ് സോണിയയ്ക്ക് വൈദ്യസഹായം നൽകിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. അതേസമയം, സോണിയ ഈ മാസം എട്ടിന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൻ്റെ മുഖപത്രമായ നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. ഇതാദ്യമായാണ് ഒരു അന്വേഷണ ഏജൻസി സോണിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ഇഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

By newsten