തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോൺഗ്രസും യൂത്ത് കോൺഗ്രസും സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കെതിരെ കൂടുതൽ ശക്തിയോടെ പോരാടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഇതൊന്നും ജനാധിപത്യ വിശ്വാസികളെ തകർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള ശ്രമം കോടതി തടഞ്ഞത് സർക്കാരിന് കനത്ത തിരിച്ചടിയായി. സർക്കാരിന്റെ ആയുധമായി മാറിയ പോലീസിന് ഇത് വലിയ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമീപകാലത്ത് സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.