ന്യൂഡൽഹി : രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ട് ശതമാനം പേർക്ക് ആർടിപിസിആർ പരിശോധന നടത്തണം. ഈ രീതിയിൽ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനും രോഗികളെ ഐസൊലേഷനിൽ പാർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്ന അഞ്ച് ശതമാനം രോഗികളുടെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും അണുബാധയുള്ള സ്ഥലങ്ങളെക്കുറിച്ചും പുതിയ ക്ലസ്റ്ററുകളെക്കുറിച്ചും കർശന നിരീക്ഷണം നടത്തുകയും വേണം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇത് സംബന്ധിച്ച കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗ നിർണയത്തിന് സംസ്ഥാനങ്ങൾ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.