ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1744 രൂപയാണ് ഡല്‍ഹിയിലെ വില. നേരത്തെ ഇത് 1859.50 രൂപയായിരുന്നു.
കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു. അന്ന് 25.50 രൂപയാണ് കുറച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ വില കുറച്ചിരിക്കുന്നത്. രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്.
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവുണ്ട്. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന്റെ വില 94.25 രൂപയും. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്.