Spread the love

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പുനഃപരിശോധിക്കില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനങ്ങളുടെ ധനക്കമ്മി 3 ശതമാനമായി നിജപ്പെടുത്തണമെന്നാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പ്രധാന ശുപാർശ.

അർഹമായ പദ്ധതി വിഹിതം സംസ്ഥാനങ്ങൾ വേട്ടയാടുന്നുവെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉയർത്തുന്ന പരാതി.

ബജറ്റ് വ്യവസ്ഥകൾ ലംഘിച്ച് കടമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ തങ്ങൾ എതിർക്കുന്നുവെന്നാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം. ബജറ്റിന് പുറത്തുള്ള സംവിധാനങ്ങൾ വഴി ലഭിക്കുന്ന വായ്പകളുടെ ബാധ്യതയും സംസ്ഥാനത്തിന്‍റെ അക്കൗണ്ടിൽ ചേർക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. സംസ്ഥാനങ്ങളുടെ ധനക്കമ്മി ഇതിനകം 3 ശതമാനമായി നിജപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. അതിനാൽ, വ്യവസ്ഥയ്ക്ക് വിരുദ്ധമായി വായ്പാ പരിധി ഉയർത്തുന്നത് ഇനി പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശകൾ ഉടൻ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഫലത്തിൽ, നികുതി പിരിവ് കാര്യക്ഷമമാക്കിയാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് വ്യക്തമാക്കി കേന്ദ്ര ധനകാര്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് കൈമാറിയിട്ടുണ്ട്.

By newsten