Spread the love

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിലും കൽപ്പറ്റയിലും കൂറ്റൻ പ്രകടനവുമായി കോൺഗ്രസ്. കെ.സി. വേണുഗോപാൽ, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആൻറണി, രമ്യ ഹരിദാസ്, ടി സിദ്ദിഖ് എംഎൽഎ, വി ടി ബൽറാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്. പിണറായി ഉൾപ്പെടെയുള്ളവർ അക്രമം അവസാനിപ്പിച്ച് മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട് ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കൽപ്പറ്റ ടൗണിലേക്ക് പോകും. കൽപ്പറ്റയിൽ നടക്കുന്ന പൊതുയോഗത്തെ നേതാക്കൾ അഭിസംബോധന ചെയ്യും. സ്വയം നിയന്ത്രിച്ച് മുന്നോട്ട് പോകാൻ നേതാക്കൾ നിരന്തരം അണികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഏത് തരത്തിലുള്ള പ്രശ്നങ്ങളും നേരിടാൻ കനത്ത പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ, സമരത്തിലേക്ക് ഒരു തരത്തിലും പ്രവേശിക്കാൻ പൊലീസിനെ അനുവദിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് പ്രവർത്തകരെ പോലീസ് ഒരു തരത്തിലും നിയന്ത്രിക്കരുതെന്നാണ് നേതാക്കളുടെ വാദം.

By newsten