കല്‍പ്പറ്റ: എസ്എഫ്ഐ ആക്രമണ സമയത്ത് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന്റെ സീറ്റിൽ സൂക്ഷിച്ചിരുന്ന വാഴ നിലനിർത്തി കോൺഗ്രസ്സ്. വാഴ മാറ്റിയാണ് രാഹുല്‍ ഗാന്ധി തന്റെ സ്വന്തം സീറ്റിലിരുന്നത്. വെള്ളിയാഴ്ച രാഹുൽ തന്റെ ഓഫീസ് സന്ദർശിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ രാഹുൽ ഗാന്ധിയാണ് പങ്കുവെച്ചത്. “ഇതെന്റെ ഓഫീസാണ്. എന്നാൽ അതിനുമുമ്പ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. നിരുത്തരവാദപരമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത് ചെയ്ത കുട്ടികളോട് എനിക്ക് വെറുപ്പോ ശത്രുതയോ ഇല്ല.” തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ ‘രാഹുൽ ഗാന്ധി വയനാട്’ വഴിയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.