കോഴിക്കോട്: കരസേനയിലെ നിയമനങ്ങൾ കരാര്‍വത്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. അഗ്നിപഥത്തിനെതിരായ പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ആർ.എസ്.എസിൽ നിന്ന് ഇന്ത്യൻ സൈന്യത്തിലേക്കുള്ള ദൂരം കുറയുമ്പോൾ, അത് ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഭയപ്പെടുത്തുന്നു.
മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും വംശീയ ഉൻമൂലനത്തിന് ആസൂത്രണം ചെയ്യുകയും ചെയ്യുന്ന സംഘപരിവാറിന് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കുന്ന ഭീകരമായ സാഹചര്യം ഉടലെടുക്കാൻ പോവുകയാണ്.” അദ്ദേഹം പറഞ്ഞു.