ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ.
പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് ആണ് വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ നിലപാട് വ്യക്തമാക്കിയത്.
യുഎൻ സെക്രട്ടറി ജനറൽ എല്ലാ മതങ്ങളോടും ബഹുമാനമുണ്ടെന്ന് പറഞ്ഞു.