Spread the love

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന ‘ട്വിന്നിംഗ്’ ബിരുദ പഠന പരിപാടികളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകൾ താൽപ്പര്യം പ്രകടിപ്പിച്ചതായി യുജിസി അറിയിച്ചു.

ഗ്ലാസ്കോ(സ്കോട്ട്ലൻഡ്), ഡീകിൻ, ക്വീൻസ്ലാൻഡ് (ഓസ്ട്രേലിയ), ടോക്കിയോ (ജപ്പാൻ), കേംബ്രിഡ്ജ്, എസ്ഒഎഎസ്. യു.കെ, ബംഗോർ (വെയിൽസ്), ജിന (ജർമനി), ഡർബൻ (ദക്ഷിണാഫ്രിക്ക) എന്നിവയുൾപ്പെടെ 48 സർവകലാശാലകളാണ് സമീപിച്ചതെന്നു യുജിസി പ്രസിഡന്റ് ജഗദീഷ് കുമാർ പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.ഇതാണ് വിദേശ സർവകലാശാലകളുടെ ക്രിയാത്മകമായ പ്രതികരണത്തിനു കാരണം. കോഴ്സുകളുടെ ഏകോപനത്തിനായി ഫ്രാൻസിലെ സർവകലാശാലകൾ ഇന്ത്യയിൽ ഒരു സാറ്റ്ലൈറ്റ് കേന്ദ്രം ആരംഭിക്കാൻ ആഗ്രഹിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ജഗദീഷ് കുമാർ പറഞ്ഞു.

By newsten