തിരുവനന്തപുരം: ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരം ചൈനയിൽ നിർമ്മിച്ച പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്രപിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയായെ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.. കോടിക്കണക്കിന് രൂപ മുടക്കി ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യുന്നതിലൂടെ, രാജ്യത്തിനും സ്വാതന്ത്ര്യ സമരത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പതിനായിരക്കണക്കിന് ആളുകളെ മോദിയും ബിജെപിയും അപമാനിക്കുകയാണ്. ആത്മാഭിമാനവും ദേശസ്നേഹവും ഉണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.