ന്യൂഡൽഹി: ഇറ്റലിയുടെ നിയുക്ത പ്രധാനമന്ത്രി ജോർജിയ മെലോണിക്കിന് ആദ്യ സന്ദേശം അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായ ജോർജിയയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ചും മോദി സംസാരിച്ചു.
ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് അഭിനന്ദനങ്ങൾ എന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-ഇറ്റലി ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, “മോദി ട്വീറ്റ് ചെയ്തു. ജോർജിയ ആദ്യം എഴുതി, “വളരെ നന്ദി.” “നിങ്ങളുമായും നിങ്ങളുടെ സർക്കാരുമായും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്, അന്താരാഷ്ട്ര പ്രശ്നങ്ങളിലും മറ്റ് ആഗോള വെല്ലുവിളികളിലും ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും,” അവർ ട്വിറ്ററിൽ കുറിച്ചു.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇറ്റലിയിലെ പൊതുതെരഞ്ഞെടുപ്പിൽ ജോർജിയയും പാർട്ടിയും വൻ വിജയം നേടിയതായാണ് റിപ്പോർട്ട്. തീവ്രവലതുപക്ഷ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റായ അധികാരത്തിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സത്യമാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ് ജോർജിയ. തീവ്ര വലതുപക്ഷ നേതാവായി കണക്കാക്കപ്പെടുന്ന ജോർജിയ “എല്ലാവർക്കും വേണ്ടി ഭരിക്കും” എന്ന് പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കില്ലെന്ന് ജോർജിയ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയൻ ജനത തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം താൻ നന്നായി നിറവേറ്റുമെന്നും ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും രാജ്യത്തിന്‍റെ അന്തസ്സും അഭിമാനവും പുനഃസ്ഥാപിക്കാൻ പരമാവധി ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.