ന്യൂഡൽഹി: ഇതുവരെ 5.2 ലക്ഷം ആളുകളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ചൊവ്വാഴ്ച 32 പേരാണ് മരിച്ചത്. ഇതിൽ 22 എണ്ണം കേരളത്തിലാണ്. പശ്ചിമബംഗാളിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ടും പേർ മരിച്ചു.
ചൊവ്വാഴ്ച ഇന്ത്യയിൽ 3,230 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. 118 ദിവസത്തിനിടെ രജിസ്റ്റർ ചെയ്ത ഏറ്റവും കുറഞ്ഞ കേസുകളാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,45,75,473 ആയി. നിലവിൽ ആക്ടീവ് കേസുകൾ 42,358 ആയി കുറഞ്ഞു. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.72 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,057 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.58 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 217.82 കോടി ഡോസ് കോവിഡ് വാക്സിൻ നൽകി.