തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പലതരം കുല്‍സിത പ്രവൃത്തികള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ശേഷം ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. ഗോഡ്സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവർ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്ത് വിവിധ തരത്തിലുള്ള കുഴപ്പങ്ങൾ ചെയ്യുന്നുണ്ട്. ആ വഞ്ചനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ഗാന്ധിജിയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.