Spread the love

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ പ്രസിഡന്‍റ് ഗോതാബയ രാജപക്സെയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെയും വസതികളിൽ പ്രതിഷേധം നടന്നപ്പോൾ ഡൽഹിയിൽ നിന്ന് കൊളംബോയിലേക്ക് സൈനികരെ അയച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നിഷേധിച്ചു.

ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചുവെന്ന വാർത്തകൾ തെറ്റാണ്. ഇപ്പോൾ സംഭവിക്കുന്നത് ശ്രീലങ്കയിലെ ആഭ്യന്തര കാര്യമാണ്. “ഈ റിപ്പോർട്ടുകളും അത്തരം കാഴ്ചപ്പാടുകളും ഇന്ത്യാ ഗവൺമെന്‍റിന്‍റെ നിലപാടല്ല,” ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By newsten