Spread the love

മുംബൈ: എൻസിപി നേതാവും മുൻ മന്ത്രിയുമായ അജിത് പവാറാണ് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ്. തിങ്കളാഴ്ചയാണ് അജിത് പവാറിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. 288 അംഗ സഭയിൽ എൻസിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്നും അജിത് പവാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമെന്നും സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞു.

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട അജിത് പവാറിനെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അഭിനന്ദിച്ചു. അജിത് പവാറിനെ പക്വതയുള്ള രാഷ്ട്രീയക്കാരനും അഡ്മിനിസ്ട്രേറ്ററുമാണ് എന്നാണ് ഏക്നാഥ് ഷിൻഡെ വിശേഷിപ്പിച്ചത്. ജൂൺ 30ന് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

നേരത്തെ മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ തന്‍റെ സഖ്യകക്ഷിയായ ബിജെപിയുടെ പിന്തുണയോടെ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. ബിജെപിയുടെ രാഹുൽ നർവേക്കർ 164 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സ്പീക്കറുടെ വോട്ട് നേടിയതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.

By newsten