ഡബ്ല്യുഎച്ച്ഒ: 78 രാജ്യങ്ങളിൽ നിന്നായി ആഗോളതലത്തിൽ 18000 ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ. ഭൂരിഭാഗം കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകാരോഗ്യ സംഘടന ശനിയാഴ്ച പകർച്ചവ്യാധിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വൈറസ് വ്യാപനം കൂടുതലുള്ള ആഫ്രിക്കയിലെ രാജ്യങ്ങൾക്ക് പുറത്തുള്ള 98 ശതമാനം കേസുകളും പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നതും ഏതെങ്കിലും പുതിയ പങ്കാളികളുമായി സമ്പർക്ക വിശദാംശങ്ങൾ കൈമാറുന്നതും പരിഗണിക്കണമെന്ന് ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആ ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചു.