തിരുവനന്തപുരം: വിദഗ്ധ ഡോക്ടറുടെ പരിശോധന മുതൽ ആംബുലൻസ് സേവനങ്ങൾ വരെ ഹോം അധിഷ്ഠിത സേവനങ്ങൾ നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌റൈഡ് എന്ന സ്ഥാപനമാണ് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇത്തരമൊരു ആപ്പ് വികസിപ്പിച്ചെടുത്തത്. കിടപ്പിലായ രോഗികൾക്കുള്ള ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, പാലിയേറ്റീവ് കെയർ തുടങ്ങിയ നിരവധി സേവനങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ വീട്ടിൽ ലഭ്യമാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകൾ ഓഫീസുകളായി മാറിയതുപോലെ, മെഡ്റൈഡ് ആപ്പ് വഴി വീടുകളിൽ ക്ലിനിക്ക് സൗകര്യം നൽകാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.