Spread the love

ഇന്നലെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ എംപി. മകന്‍റെ വിവാഹമായതിനാൽ ഇന്നലെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോൾ നേതാക്കൾ മാറിനിൽക്കുന്നത് ശരിയല്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റി നിര്‍ത്തരുത്. ഓരോരുത്തർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തീരുമാനം നടപ്പാക്കുന്നിടത്താണ് ചിന്തൻ ശിബിരത്തിന്‍റെ വിജയം. മുന്നണി വിട്ടവർക്കായി എൻട്രി ബോർഡ് സ്ഥാപിക്കരുത്. മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ മുരളീധരൻ പറഞ്ഞു.

യുഡിഎഫ് ശക്തമായിട്ട് വേണം മുന്നണി വിപുലീകരണം നടത്താനെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കണം. എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിലാണ് ചിന്തൻ ശിബിരത്തിന്റെ വിജയമെന്നും മുരളീധരൻ പറഞ്ഞു. ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയാൽ കേരളത്തിൽ പാർട്ടിക്ക് കൂടുതൽ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉൾപ്പെടെയുള്ള നേതാക്കൾ കോഴിക്കോട്ടെ ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ടുനിന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒഴിവാക്കാനാകാത്ത വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുനേതാക്കളും എത്തിയതെന്നും ബഹിഷ്കരണമല്ലെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞു.

By newsten