Spread the love

നിലമ്പൂര്‍: വയനാട് എംപി രാഹുൽ ഗാന്ധിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ ജയ് ഹിന്ദ് ടിവിയുടെ കാർ മോഷണം പോയ കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ് ഹിന്ദ് ടിവി എന്ന ചാനലിൻറെ മലപ്പുറം ബ്യൂറോ ഉപയോഗിച്ച വാഹനമാണ് മോഷണം പോയത്.

കെ.എല്‍. 10 എ.വി 2916 നമ്പറുള്ള കറുത്ത ആള്‍ട്ടോ 800 കാറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നിലമ്പൂർ അമല കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് മോഷണം പോയത്. കാറിനുള്ളിലെ ക്യാമറയ്ക്കും ലൈവ് വ്യൂ ഉപകരണത്തിനും ലക്ഷങ്ങളാണ് വില.

By newsten