Spread the love

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണിനുള്ള കലണ്ടർ തീരുമാനിച്ചു. കോവിഡ് ഭീതി ശമിച്ചതോടെ ഫുട്ബോൾ സീസൺ പൂർണ്ണമായും പഴയതുപോലെ തന്നെയായിരിക്കും. ബയോ ബബിളുകൾ ഉണ്ടാകില്ല. ഡ്യൂറണ്ട് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവ അടുത്ത സീസണിൽ നടക്കും. ഓഗസ്റ്റിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പോടെ ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കും.

ഓഗസ്റ്റ് 13 മുതലാണ് ഡ്യൂറണ്ട് കപ്പ് ആരംഭിക്കുന്നത്. 20 ടീമുകൾ പങ്കെടുക്കും. 11 ഐഎസ്എൽ ടീമുകളും ഇത്തവണ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കും. ഒക്ടോബർ ആറിൻ ഐഎസ്എൽ ആരംഭിക്കും. മാർച്ച് അവസാനം വരെയാണ് സീസൺ നീണ്ടുനിൽക്കുക. ഏപ്രിലിൽ സൂപ്പർ കപ്പ് നടക്കും. സൂപ്പർ കപ്പിൽ 20 ടീമുകളും അണിനിരക്കും.

സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും കുറഞ്ഞത് നാൽ മത്സരങ്ങളെങ്കിലും ടീമുകൾ കളിക്കും. ഐഎസ്എല്ലിൽ 20 മത്സരങ്ങൾ . ഇതോടെ എഎഫ്സിയുടെ 27 മത്സരങ്ങളുടെ ആവശ്യകത ക്ലബ്ബുകൾക്ക് നിറവേറ്റാനാകും.

By newsten