യൂറോപ്പ് : മങ്കിപോക്സ് വൈറസിനെക്കുറിച്ച് നാമെല്ലാവരും ഇതിനകം കേട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലെങ്കിലും 30 ലധികം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആരോഗ്യ മേഖലയും ഇതിനെതിരെ അതീവ ജാഗ്രതയിലാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ൽയുഎച്ച്ഒ) മുന്നറിയിപ്പുമായി രംഗത്ത്. എല്ലാ രാജ്യങ്ങളിലെയും സർക്കാരുകളും ബന്ധപ്പെട്ട അധികാരികളും രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ൽയുഎച്ച്ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.
“ഇക്കാര്യത്തിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം രോഗവ്യാപനത്തിൻറെ നിരക്കും വിസ്തൃതിയും വലുതായി തുടരും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകാതിരിക്കാൻ ഇപ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ട്,” യൂറോപ്പ് റീജിയണിന്റെ ഡയറക്ടർ ഹാൻസ് ഹെൻറി ക്ലൂഗ് പറഞ്ഞു.