Spread the love

ഡൽഹി: വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാൽ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം അഞ്ച് വർഷം കൂടി വർദ്ധിക്കും.

ചിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

വായു മലിനീകരണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ആഗോളതലത്തിൽ, വായു മലിനീകരണം ശരാശരി ആയുർദൈർഘ്യം 2.2 വർഷം കുറയ്ക്കുന്നു. ആയുര്‍ദൈര്‍ഘ്യവുമായി ബന്ധിപ്പിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം.

By newsten