ദില്ലി; രാജ്യത്ത് 2,745 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 43,160,832 ആയി. നിലവിൽ ആക്ടീവ് കേസുകളുടെ എണ്ണം 18,386 ആണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം അണുബാധയുടെ 0.04 ശതമാനം സജീവ കേസുകളാണ്. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ആറ് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,636 ആയി ഉയർന്നു.
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 503 കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.63 ശതമാനമായും കുറഞ്ഞു. രാജ്യത്ത് ഇതുവരെ ആകെ 85.04 കോടി കോവിഡ് -19 പരിശോധനകൾ നടത്തി, അതിൽ 3,63,883 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തി. 2,236 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,17,810 ആയി. രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 193.57 കോടി കവിഞ്ഞു. 100.98 കോടി പേർ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തപ്പോൾ 89.03 കോടി ആളുകൾക്ക് പൂർണ്ണമായും വാക്സിൻ നൽകി.
മഹാരാഷ്ട്രയിൽ മാത്രം 711 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 500 ലധികം കേസുകൾ മുംബൈ നഗരത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി ആറിൻ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇപ്പോൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ-മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് -19 നെതിരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ 231 ശതമാനം വർദ്ധനവാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. അതേസമയം, ഡൽഹിയിൽ 373 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്.