Spread the love

ന്യൂഡൽഹി: രാജ്യത്തെ 17 ജില്ലകളിൽ കോവിഡ് പടരുന്നുണ്ടെന്നും ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചെണ്ണം മിസോറാമിലാണ്. ചില ജില്ലകളിൽ മാത്രമാണ് കേസുകൾ വർദ്ധിക്കുന്നത്.

കൊവിഡ് നിരക്ക് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ കാണിച്ച അലംഭാവവും അവർ ചൂണ്ടിക്കാട്ടി. പലരും വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നില്ല.

നിലവിൽ ബിഎ-2, ബിഎ-4, ബിഎ-5 തുടങ്ങിയ വകഭേദങ്ങളുണ്ടെന്നും, ഇവ പടരാനുള്ള സാധ്യത ചെറിയ തോതിൽ കൂടുതലാണെന്നും പ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻടിഎജിഐ) ചെയർമാൻ ഡോ. എൻ.കെ അറോറ വ്യക്തമാക്കി.

By newsten