കൊളംബോ: ശ്രീലങ്കയിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കയിലെ വടക്കുകിഴക്കൻ മേഖലയായ മാന്നാറിൽ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന പദ്ധതിക്കെതിരെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ വ്യാഴാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നവർ തന്നെയാണ് അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കുന്നതിനെതിരെയും പ്രതിഷേധിക്കുന്നത്.