വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയിൽ ആളുകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിനുവേണ്ടി അമേരിക്ക നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളെയും ചൂഷണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2021ലെ അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.