ന്യൂദല്‍ഹി: കർണാടകയിൽ പാഠപുസ്തകങ്ങളുടെ സിലബസിൽ മാറ്റം വരുത്തിയുള്ള കാവിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സാമൂഹിക നീതിയും ലിംഗസമത്വവും ഒഴിവാക്കി വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയ്ക്ക് അപമാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“കർണാടകയിലെ ജനങ്ങൾ എല്ലായ്പ്പോഴും സാമൂഹിക നീതി, മഹാൻമാരുടെ ഐക്യം, മാനവികത എന്നീ തത്വങ്ങൾ പിന്തുടർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആത്മാഭിമാനം തകരുമ്പോൾ എല്ലാവരും ഒത്തുചേർന്ന് അതിനെ നേരിടുമെന്ന് കർണാടകയിലെ ജനങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു