Spread the love

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി യോഗത്തിൽ ദീപ്തി മേരി വർഗീസ് പരിഗണിക്കാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ദീപ്തി മേരി വർഗീസ് തന്റെ പേര് സജീവമായി പരിഗണിക്കാതിരുന്നതിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പരിഗണനയിലുണ്ടായിരുന്നവരില്‍ തന്റെ പേര് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറയാതിരുന്നതിലും യോഗത്തില്‍ പ്രതിഷേധം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുണ്ടായിരുന്ന സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു ദീപ്തി മേരി. ഉമാ തോമസ് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിൽ ദീപ്തി മേരി വർഗീസിനെ വനിതാ സ്ഥാനാർത്ഥിയായി പരിഗണിച്ചേനെ.

By newsten