ഗോവ : രക്തദാനത്തിൽ സെഞ്ച്വറി കടന്നു സുദേഷ് രാംകുമാർ നർവേക്കർ (51) എന്ന ഗോവയുടെ ‘രക്തമനുഷ്യന്‍’. 33 വർഷം മുമ്പ്, 18-ാം വയസ്സിൽ ഗോവയിലെ പോണ്ട സ്വദേശി സുദേഷ് അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ ആണ് ആദ്യമായി രക്തം ദാനം ചെയ്തത്. കഴിഞ്ഞ ദിവസം സുദേഷിന്‍റെ രക്തദാനം 100 കടന്നിരുന്നു.
സുദേഷ് ഇപ്പോൾ സാര്‍ഥക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഗോവയിൽ 100 തവണ രക്തം ദാനം ചെയ്യുന്ന ആദ്യ വ്യക്തിയാണ് സുദേഷ് എന്ന് ഇന്ത്യൻ റെഡ് ക്രോസ് ജനറൽ സെക്രട്ടറി സുഭാഷ് സല്‍ക്കാര്‍ പറഞ്ഞു.
20 വയസ്സുവരെ വർഷത്തിൽ രണ്ടു തവണ രക്തം നൽകിയിരുന്ന അദ്ദേഹം ഇപ്പോൾ അവശ്യഘട്ടങ്ങളിലെല്ലാം രക്തം നൽകാൻ തയ്യാറാണ്. ബെംഗളൂരു, പൂനെ, ഹുബ്ലി, ബെൽഗാം എന്നിവിടങ്ങളിലായി 130 ലധികം രക്തദാന ക്യാമ്പുകൾ നടത്താനും അദ്ദേഹം നേതൃത്വം നൽകി.