Spread the love

ന്യൂഡല്‍ഹി: ചൈനീസ് ആസ്ഥാനമായുള്ള ഇസഡ്ടിഇ, വിവോ മൊബൈൽ കമ്യൂണിക്കേഷൻസ് എന്നിവ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷണത്തിൽ. മറ്റൊരു കമ്പനിയായ ഷവോമിയുടെ 5,551.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കഴിഞ്ഞ മാസം കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചൈനീസ് കമ്പനികൾ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, വിവോയുടെ ഉടമസ്ഥതയിലും സാമ്പത്തിക കാര്യങ്ങളുടെ റിപ്പോർട്ടിംഗിലും എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രം രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇസഡ്ടിഇയുടെ രേഖകൾ അടിയന്തിരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ടിക് ടോക് ഉൾപ്പെടെ 200 ലധികം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചിരുന്നു.

By newsten